ഖത്തറിലെ ഇന്ത്യന്‍ സമൂഹം റിപബ്‌ളിക് ദിനം സമുചിതമായി ആഘോഷിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യയുടെ എഴുപത്തിമൂന്നാമത് റിപബ്‌ളിക് ദിനം ഖത്തറിലെ ഇന്ത്യന്‍ സമൂഹം സമുചിതമായി ആഘോഷിച്ചു. കണിശമായ കോവിഡ് പ്രോട്ടോക്കാളുകള്‍ പാലിച്ചാണ് ആഘോഷ പരിപാടികള്‍ നടന്നത്.
രാവിലെ 6.45 ന് ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ പതാക ഉയര്‍ത്തുകയും രാഷ്ടപതി രാം നാഥ് കോവിന്ദിന്റെ സന്ദേശം വായിക്കുകയും ചെയ്തു.
വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച , ഇഹ് തിറാസില്‍ ആരോഗ്യ സ്റ്റാറ്റസ് പച്ചയുള്ളവര്‍ക്കൊക്കെ സാമൂഹിക അകലം പാലിച്ച് ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനവസരമൊരുക്കിയിരുന്നു. എംബസിയുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് ഓണ്‍ ലൈനില്‍ പരിപാടി വീക്ഷിക്കുവാന്‍ സൗകര്യമൊരുക്കിയിരുന്നു.
ദേശ ഭക്തിഗാനങ്ങള്‍ പരിപാടിയെ വര്‍ണാഭമാക്കി .
വിവിധ ഇന്ത്യന്‍ സ്‌ക്കൂളുകളും റിപബ്‌ളിക് ദിനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ച് രാജ്യ സ്‌നേഹവും പൗരബോധവും ഉണര്‍ത്തി .