വിദ്യാര്‍ഥികള്‍ക്ക് പ്രതിവാര ആന്റിജന്‍ ടെസ്റ്റ് , ടെസ്റ്റ് കിറ്റുകളുടെ വില്‍പനയില്‍ വന്‍ വര്‍ദ്ധന
അമാനുല്ല വടക്കാങ്ങര
ദോഹ. ജനുവരി 30 മുതല്‍ സ്‌കൂളുകള്‍ നേരിട്ടുള്ള ക്‌ളാസുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാര്‍ഥികളും ആഴ്ച തോറും ആന്റിജന്‍ടെസ്റ്റ് നടത്തണമെന്ന വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടര്‍ക്ക് മാര്‍ക്കറ്റില്‍ ടെസ്റ്റ് കിറ്റുകളുടെ വില്‍പനയില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്.
ഗവണ്‍മെന്റ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് രണ്ട് കിറ്റ് വീതം മന്ത്രാലയം സൗജന്യമായി നല്‍കുന്നുണ്ട്. സ്വകാര്യ വിദ്യാലയങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികളുംകിറ്റുകള്‍ സ്വന്തമായി വാങ്ങണം. മുന്നൂറിലധികം സ്വകാര്യ വിദ്യാലയങ്ങളിലായി രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് സ്വകാര്യ സ്്കൂളുകളില്‍ പഠിക്കുന്നത്.
ബുധനാഴ്ച വൈകുന്നേരമാണ് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. അതുമുതല്‍ തന്നെ റാപിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകളുടെ ഡിമാന്റ് വര്‍ദ്ധിച്ചതായാണ് മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന വിവരം.