Archived Articles
മൈന്‍ഡ് ട്യൂണ്‍ ഇംഗ്ലീഷ് ടോസ്റ്റ്മാസ്റ്റേര്‍സ് ക്ലബ്ബ് വാര്‍ഷിക മല്‍സര വിജയികളെ അനുമോദിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. മൈന്‍ഡ് ട്യൂണ്‍ ഇംഗ്ലീഷ് ടോസ്റ്റ്മാസ്റ്റേര്‍സ് ക്ലബ്ബ് വാര്‍ഷിക മല്‍സര വിജയികളെ അനുമോദിച്ചു. ഇന്റര്‍നാഷണല്‍ പ്രസംഗമല്‍സര വിജയികളായ അന്‍സാര്‍ അരിമ്പ്ര, ബഷീര്‍ അഹ് മദ്, അബ്ദുല്ല പൊയില്‍ , ഹ്യൂമറസ് സ്പീച്ച് വിഭാഗത്തിലെ വിജയികളായ മിഥിലാജ്, ബഷീര്‍ അഹ് മദ്, ഇവാല്യോഷന്‍ സ്പീച്ച് വിഭാഗത്തിലെ വിജയികളായ സവിത ഉര്‍വ, അബ്ദുല്ല പൊയില്‍, ബഷീര്‍ അഹ് മദ് , ടേബിള്‍ ടോപിക് പ്രസംഗ വിജയികളായ ബഷീര്‍ അഹ് മദ്, അബ്ദുല്ല പൊയില്‍, സവിത ഉര്‍വ എന്നിവരെയാണ് അനുമോദിച്ചത്.
അബ്ദുല്‍ മുത്തലിബ്, ദീപക്, ബല്‍കീസ് നാസര്‍, ഐഷ ഷഹീന, ഷമീര്‍ പി. എച്ച്, സഈദ് സല്‍മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി