ഖത്തര്‍ അമേരിക്കയുടെ പ്രിയ സുഹൃത്തും വിശ്വസ്തനും കഴിവുള്ളവനുമായ പങ്കാളിയും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ അമേരിക്കയുടെ പ്രിയ സുഹൃത്തും വിശ്വസ്തനും കഴിവുള്ളവനുമായ പങ്കാളിയുമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു. ഇന്നലെ വാഷിംഗ്ടണ്‍ ഡിസിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘
ഖത്തറിനെ അമേരിക്കയുടെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കൂടിക്കാഴ്ചയില്‍ ബൈഡന്‍ പറഞ്ഞു. ഇക്കാര്യം താമസിയാതെ അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിക്കുമെന്ന് യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
കാര്യക്ഷമവും വിശ്വസനീയവുമായ അമേരിക്കയുടെ നല്ല പങ്കാളിയാണ് ഖത്തര്‍ എന്ന് യുഎസ് പ്രസിഡന്റ് ഊന്നിപ്പറഞ്ഞു. ഖത്തറുമായുള്ള തന്റെ രാജ്യത്തിന്റെ പങ്കാളിത്തം കഴിഞ്ഞ വര്‍ഷം പല സുപ്രധാന വിഷയങ്ങളിലും നിര്‍ണായകമായിരുന്നു.
അമീറിനെ അഭിസംബോധന ചെയ്തുകൊണ്ട് ബൈഡന്‍ പറഞ്ഞു, ‘നിങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു, ഗാസയില്‍ സ്ഥിരത ശക്തിപ്പെടുത്തി, മിഡില്‍ ഈസ്റ്റിലെ ഭീഷണികളെ നിര്‍വീര്യമാക്കുകയും തടയുകയും ചെയ്തു.
ഖത്തര്‍ എയര്‍വേയ്സിന്റെ ബോയിങ്ങുമായുള്ള 20 ബില്യണ്‍ ഡോളറിന്റെ പുതിയ കരാറിനെയും പ്രസിഡണ്ട് ബൈഡന്‍ പ്രശംസിച്ചു.
പ്രസിഡണ്ട് ബൈഡനൊപ്പം ഫലവത്തായ ചര്‍ച്ചകളാണ് നടന്നത്. പ്രാദേശികവും അന്താരാഷ്ട്രീയവുമായ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മേഖലയുടെ സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുവാന്‍ സഹായകമാണെന്ന് കൂടിക്കാഴ്ച ക്ക് ശേഷം ഖത്തര്‍ അമീര്‍ ട്വീറ്റ് ചെയ്തു.