ലോ കാര്‍ബണ്‍ എനര്‍ജി ഉറപ്പുവരുത്താന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധം. അമീര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ലോ കാര്‍ബണ്‍ എനര്‍ജിയെന്നതാണ് ഖത്തറിന്റെ ലക്ഷ്യമെന്നും ഊര്‍ജ ഉല്‍പാദന രംഗത്ത് കാര്‍ബണ്‍ കുറക്കുവാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി അഭിപ്രായപ്പെട്ടു.
പ്രകൃതി വാതകം, എനര്‍ജിയുടെ ഭാവി രൂപപ്പെടുത്തല്‍ എന്ന പ്രമേയത്തോടെ ദോഹയില്‍ നടന്ന ഗ്യാസ് കയറ്റുമതി രാജ്യങ്ങളുടെ ആറാമത് ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിന് പ്രതിവര്‍ഷം 2.5 മില്യണ്‍ ടണ്‍ കാര്‍ബണ്‍ വരെ പിടിച്ചെടുക്കല്‍ ശേഷിയുണ്ടെന്നും 2030-ഓടെ ഇത് 9 ദശലക്ഷം ടണ്ണിലെത്തുമെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ ഗ്യാസ് കയറ്റുമതിക്കാരുടെയും ഉപഭോക്താക്കളുടെയും ന്യായയമായ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതോടൊപ്പം പ്രകൃതി വിഭവങ്ങള്‍ വികസിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിനുള്ള അംഗരാജ്യങ്ങളുടെ സ്ഥിരമായ പരമാധികാര അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമുള്ള പദ്ധതികളുമായും മുന്നോട്ടുപോകുമെന്ന് അമീര്‍ വ്യക്തമാക്കി.