
Breaking News
ദോഹ മെട്രോയുടെ രണ്ട് പുതിയ മെട്രോ ലിങ്ക് സര്‍വീസുകള്‍ നാളെ മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ . ദോഹ മെട്രോയുടെ രണ്ട് പുതിയ മെട്രോ ലിങ്ക് സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് ദോഹ മെട്രോ & ലുസൈല്‍ ട്രാം ട്വീറ്റ് ചെയ്തു.
മുഷൈറിബ്/അല്‍ ബിദ്ദ, അല്‍ അസീസിയ സ്റ്റേഷനുകള്‍ക്കായാണ് രണ്ട് പുതിയ മെട്രോലിങ്ക് റൂട്ടുകള്‍ നെറ്റ്വര്‍ക്കിലേക്ക് ചേര്‍ക്കുന്നത്.
എം 108 മുശൈരിബ് ഏരിയയിലും , എം 312 അസീസിയ ഏരിയയിലുമാണ് സര്‍വീസ് നടത്തുക.
എം 127 അബൂ ഫണ്ടാസില്‍ നിന്നും സേവനം പുനരാരംഭിക്കുമെന്നും ദോഹ മെട്രോ അറിയിച്ചു.
ദോഹ മെട്രോ സ്റ്റേഷനുകളുടെ 2 മുതല്‍ 5 കിലോമീറ്റര്‍ ചുറ്റളവില്‍ ഖത്തര്‍ റെയില്‍ ഉപഭോക്താക്കള്‍ക്ക് കണക്റ്റിവിറ്റി നല്‍കുന്ന ഒരു ഫീഡര്‍ ബസ് ശൃംഖലയാണ് മെട്രോലിങ്ക്. നിരവധി പേരാണ് ഈ സൗജന് സേവനം പ്രയോജനപ്പെടുത്തുന്നത്.