
ഡോം ഖത്തര്‍ വനിതാദിനാഘോഷം മാര്‍ച്ച് 11 ന്
അമാനുല്ല വടക്കാങ്ങര
ദോഹ. മലപ്പുറം ജില്ലക്കാരുടെ ഖത്തറിലെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) വനിതാ വിഭാഗം സംഘടിപ്പിക്കുന്ന വനിതാദിനാഘോഷം മാര്‍ച്ച് 11 വെള്ളിയാഴ്ച വൈകുന്നേരം 3.30ന് കടവ് റെസ്റ്റാറന്റില്‍ നടക്കും.
സ്ത്രീ ശാക്തീകരണം 2022 എന്ന പ്രമേയം ആസ്പദമാക്കിയാണ് അന്താരാഷ്ട്ര വനിതാ ദിന പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായും നിലവില്‍ പ്രിന്‍സിപ്പലായും ശ്രദ്ധേയമായ സേവനമഷ്ടിച്ചുകൊണ്ടിരിക്കുന്ന മലപ്പുറം ജില്ലക്കാരികൂടിയായ ഹമീദ ഖാദറിനെ ആദരിക്കല്‍, വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകളെ പരിചയപ്പെടലും ഉപഹാര സമര്‍പ്പണവും , സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ഉല്ലാസ പരിപാടികള്‍, കഥയും കവിതയും എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കോവിഡ് പ്രോട്ടോകോള്‍ പരിഗണിച്ച് ആദ്യം സന്നദ്ധത അറിയിക്കുന്ന 40 പേര്‍ക്കായിരിക്കും ഫിസിക്കല്‍ ആയി പങ്കെടുക്കാന്‍ കഴിയുക. ഫിസിക്കല്‍ ആയി പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ജനറല്‍ കണ്‍വീനര്‍ സൗമ്യ പ്രദീപ് (77616592)
, ചെയര്‍ പേഴ്‌സണ്‍ റസിയ ഉസ്മാന്‍ (33249148) എന്നിവരുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഫിസിക്കല്‍ ആയി പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് സൂം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ 863 2239 0922 എന്ന സൂം ഐഡിയും ഡോം എന്ന പാസ്സ്വേര്‍ഡും ഉപയോഗിച്ച പരിപാടികളില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഈമെയില്‍ വിലാസത്തിലും ബന്ധപ്പെടാം.