Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

മുസ്തഫ പണിക്കവീട്ടിലിന് മന്നലാംകുന്ന് വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ യാത്രയയപ്പ് നല്‍കി

അമാനുല്ല വടക്കാങ്ങര

ദോഹ. നാലുപതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക് യാത്ര തിരിക്കുന്ന മന്നലാംകുന്ന് വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ സ്ഥാപക മെമ്പറും രക്ഷധികാരിയുമായ മുസ്തഫ പണിക്കവീട്ടിലിന് മന്നലാംകുന്ന് വെല്‍ഫയര്‍ അസോസിയേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പ്‌നല്‍കി.

തിരക്ക് നിറഞ്ഞ പ്രവാസ ജീവിതത്തിനിടയിലും സംഘടനാപ്രവര്‍ത്തനം സ്വന്തം ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കാനും സാമൂഹിക ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമാകാനും അദ്ദേഹം പരിശ്രമിച്ചിരുന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് ലിയാകത് പണിക്കവീട്ടില്‍ പറഞ്ഞു. സംഘടന രക്ഷാധികാരി കാസിം കറുത്തക്ക യാത്രയയപ്പ് സംഗമം ഉല്‍ഘടനം ചെയ്തു

ചടങ്ങില്‍ രക്ഷാധികാരി നൂറുദ്ധീന്‍ പൊന്നാട അണിയിച്ചു ആദരിക്കുകയും മുജീബ് സ്‌നേഹോപഹാരം നല്‍കുകയും ചെയ്തു. ജിഷാദ് ഹൈദരലി , അര്‍ഷാദ്, യൂസഫ്, ബാദുഷ, അഷ്‌കര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മന്നലാംകുന്ന് വെല്‍ഫയര്‍ അസോസിയേഷന്‍ സെക്രട്ടറി ലാല്‍മോന്‍ വലിയകത്തു സ്വാഗതവും ട്രഷറര്‍ ഷാഹുല്‍ കോട്ടപുറത്ത് നന്ദിയും പറഞ്ഞു.

Related Articles

Back to top button