Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മെട്രാഷ് 2 വില്‍ ആറ് പുതിയ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

അമാനുല്ല വടക്കാങ്ങര

ദോഹ. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ലളിതമാക്കുന്നതിന്റെയും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗമായി മെട്രാഷ് 2 വില്‍ ആറ് പുതിയ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.

ഫാമുകളുടെയും മത്സ്യബന്ധന ബോട്ടുകളുടെയും ഉടമകള്‍ പോലുള്ള വ്യക്തിഗത തൊഴിലുടമകള്‍ക്കും അവരുടെ സ്റ്റാറ്റസിലുള്ളവര്‍ക്കും ‘എംപ്ലോയര്‍ ചേഞ്ച്’ സേവനം,

 

പ്രവാസികള്‍ക്ക് അവരുടെ സ്പോണ്‍സര്‍ഷിപ്പ് കുടുംബാംഗത്തിലെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് മാറ്റുന്നതിനുള്ള സേവനം,

ബിസിനസ്സ് വിസ, ഔദ്യോഗിക വിസ, ടൂറിസ്റ്റ് വിസ എന്നിവയുടെ അസാധാരണമായ വിസ നീട്ടലിന് അപേക്ഷിക്കുന്നതിനുള്ള സേവനം,

 

തൊഴില്‍ വിസയില്‍ രാജ്യത്തിനകത്തുള്ളവര്‍ക്ക് തൊഴില്‍ ദാതാവിനെ മാറ്റല്‍,

ഫാമിലി

വിസിറ്റ് വിസയില്‍ രാജ്യത്തിനകത്തുള്ള അമ്മയ്ക്ക് നവജാതശിശു വിസ സേവനം,

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ കമ്പനികള്‍ക്കുള്ള എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷന്‍ (കമ്പ്യൂട്ടര്‍ കാര്‍ഡ്) സേവനം എന്നിവയാണ് മെട്രാഷ് 2 വഴി പുതുതായി ഉള്‍പ്പെടുത്തിയ സേവനങ്ങള്‍

Related Articles

Back to top button