Breaking News
ഖത്തറില്‍ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെ വില വര്‍ധിപ്പിച്ച 51 കടകള്‍ക്കെതിരെ നടപടി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെ വില വര്‍ധിപ്പിച്ച 51 കടകള്‍ക്കെതിരെ നടപടി . നിയമലംഘനത്തിന്റെ തോതനുസരിച്ച് ഒരാഴ്ച മുതല്‍ ഒരു മാസം വരെ കടകള്‍ അടച്ചിടാനാണ് വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റസ്റ്റോറന്റുകള്‍, ഭക്ഷ്യ സ്ഥാപനങ്ങള്‍, ഉപഭോക്തൃ സ്റ്റോറുകള്‍, കഫേകള്‍ എന്നിവയുള്‍പ്പെടെ 51 സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി. സ്ഥാപനങ്ങളുടെ ലിസ്റ്റും മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഉപഭോക്തൃ സംരക്ഷണ നിയമം കണിശമായി പാലിക്കുന്ന ഖത്തറില്‍ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വില വര്‍ദ്ധിപ്പിക്കാന്‍ പാടില്ല. നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെ വില വര്‍ധിപ്പിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.