Breaking News
അമീരീ കപ്പ് 2021 ഫാന്‍ ഐഡി ഉള്ളവര്‍ക്ക് സൗജന്യ ടിക്കറ്റ്
റഷാദ് മുബാറക്
ദോഹ. 2021 ലെ അമീരി കപ്പില്‍ ഫാന്‍ ഐഡി കരസ്ഥമാക്കിയവര്‍ക്ക് നാളെ നടക്കുന്ന അമീരീ കപ്പിന്റെ ഫൈനല്‍ മല്‍സരത്തിന് സൗജന്യ ടിക്കറ്റുമായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്ത്.
ഫാന്‍ ഐഡി ലോഞ്ചിംഗിന്റെ ഭാഗമായവര്‍ക്ക്് ഇത് സംബന്ധിച്ച് എസ്. എം. എസും ഇമെയിലും ലഭിച്ചു. ഈ ഓഫര്‍ ലഭിക്കുന്നതിന്
tickets.qfa.qa രജിസ്റ്റര്‍ ചെയ്യുക. സീറ്റ് ബുക്ക് ചെയ്യുക. ഫാന്‍ ഐഡി ടിക്കറ്റ് എന്ന ഓപ്ഷന്‍ ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്നും സെലക്ട് ചെയ്യുക. ഫാന്‍ ഐഡി കാര്‍ഡ് കോഡ് ടൈപ് ചെയ്യുക എന്നീ സ്റ്റെപ്പുകള്‍ പൂര്‍ത്തിയാക്കണം.