Archived Articles
അമ്പതാമത് അമീര്‍ കപ്പ് കിരീടം അല്‍ ദുഹൈലിന്
റഷാദ് മുബാറക്
ദോഹ. ഇന്നലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ അല്‍ ഗരാഫയെ 5-1ന് തകര്‍ത്ത് അല്‍ ദുഹൈല്‍ 50-ാമത് അമീര്‍ കപ്പ് ചാമ്പ്യന്മാരായി. അല്‍ ദുഹൈലിന് വേണ്ടി എഡ്മില്‍സണ്‍ ജൂനിയര്‍ (6 ‘), മൈക്കല്‍ ഒലുംഗ (18′), അല്‍ മോയിസ് അലി (52′), ഫെര്‍ജാനി സാസി (58′), അബ്ദുല്‍ റഹ്‌മാന്‍ മുസ്തഫ (85’) എന്നിവരാണ് ഗോള്‍ നേടിയത്.
2012 എഡിഷനിലെ വിജയം കഴിഞ്ഞു 10 വര്‍ഷത്തിന്റെ ഇടവേളക്ക് ശേഷം അമീര്‍ കപ്പിന്റെ ഫൈനലില്‍ ഇറങ്ങിയ അല്‍ ഗരാഫയുടെ ഏക ഗോള്‍ നേടിയത് അഹമ്മദ് അലായില്‍ഡിന്‍ (53′) ആയിരുന്നു.