Archived Articles

ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സ്റ്റേഡിയങ്ങളില്‍ നിന്നുള്ള ഏകദേശം 80% മാലിന്യവും റീസൈക്കിള്‍ ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സ്റ്റേഡിയങ്ങളില്‍ നിന്നുള്ള ഏകദേശം 80% മാലിന്യവും റീസൈക്കിള്‍ ചെയ്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 64 മത്സരങ്ങള്‍ വിജയകരമായി ആതിഥേയത്വം വഹിച്ച ശേഷം, ടൂര്‍ണമെന്റ് സംഘാടകര്‍ 2,000 ടണ്ണിലധികം മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുകയോ കമ്പോസ്റ്റ് ചെയ്യുകയോ ചെയ്തുവെന്ന് ഉറപ്പാക്കി.

സ്റ്റേഡിയങ്ങളില്‍ നിന്നുള്ള ഏകദേശം 80% മാലിന്യങ്ങളും പുനരുപയോഗം ചെയ്തതായി പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ സുസ്ഥിരത എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ ബുദൂര്‍ അല്‍ മീര്‍ പറഞ്ഞു.

സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസി (എസ്സി), ഫിഫയും ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 എല്‍എല്‍സിയും ടൂര്‍ണമെന്റിന് മുമ്പും സമയത്തും നടപ്പാക്കിയ ആസൂത്രണത്തിലൂടെയാണ് റീസൈക്കിളിംഗ് സാധ്യമായത്. കമ്പോസ്റ്റബിള്‍ ഫുഡ് പാക്കേജിംഗ്, മാലിന്യം വേര്‍തിരിക്കാന്‍ ആരാധകരെ പ്രോത്സാഹിപ്പിക്കുക, എട്ട് സ്റ്റേഡിയങ്ങളിലും തരംതിരിക്കാനുള്ള സൗകര്യം മുതലായവ ഈ രംഗത്തെ ശ്രദ്ധേയ നടപടികളായിരുന്നു.

Related Articles

Back to top button
error: Content is protected !!