
ഖത്തറില്‍ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം
ദോഹ:ഖത്തറില്‍ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം
ഒട്ടകങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 50 വയസ്സുള്ള ഒരു പുരുഷനാണ് രോഗിയെന്ന് പൊതുജനാരോഗ്യ മന്ത്രാല
ത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.രോഗം സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ പ്രോട്ടോക്കോള്‍ അനുസരിച്ച് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിന് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം രോഗലക്ഷണങ്ങളില്ലാത്തവരാണെന്നും ദേശീയ പ്രോട്ടോക്കോളുകള്‍ അനുസരിച്ച് 14 ദിവസത്തേക്ക് നിരീക്ഷിക്കുമെന്നും അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച്, രോഗം നിയന്ത്രിക്കുന്നതിനും പടരുന്നത് തടയുന്നതിനും ആവശ്യമായ എല്ലാ പ്രതിരോധ, മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുന്നതായി അറിയിച്ചു
കൊറോണ വൈറസുകളിലൊന്ന് മൂലമുണ്ടാകുന്ന ഒരു വൈറല്‍ ശ്വാസകോശ രോഗമാണ് മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം , എന്നാല്‍ ഇത് കോവിഡ് 19 ല്‍ നിന്ന് വ്യത്യസ്തമാണ്.
രണ്ട് വൈറസുകളും അണുബാധയുടെ ഉറവിടം, പകരുന്ന രീതി, രോഗത്തിന്റെ തീവ്രത എന്നിവയില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. പൊതുജനങ്ങളിലെ എല്ലാവരോടും, പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങളുള്ളവരോ അല്ലെങ്കില്‍ ഇമ്മ്യൂണോ ഡിഫിഷ്യന്‍സി ഡിസോര്‍ഡേഴ്‌സ് ഉള്ളവരോ, പൊതു ശുചിത്വ നടപടികള്‍ പാലിക്കാന്‍ പൊതു ജന മന്ത്രാലയം ആഹ്വാനം ചെയ്തു. വെള്ളവും സോപ്പും ഉപയോഗിച്ച് പതിവായി കൈ കഴുകുക, ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുക, ഒട്ടകങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ വൈദ്യോപദേശം തേടുക എന്നിവ ഈ നടപടികളില്‍ ഉള്‍പ്പെടുന്നു.