പാസേജ് ടു ഇന്ത്യ നാളെ മുതല്‍
ദോഹ:പാസേജ് ടു ഇന്ത്യ നാളെ മുതല്‍
ദോഹ:ഇന്ത്യന്‍ സാംസ്കാരിക വൈവിധ്യങ്ങളെ നൃത്ത നൃത്തങ്ങളിലൂടെയും ഭക്ഷ്യ വിഭവങ്ങളിലൂടെയും കളികളിലൂടെയും അവതരിപ്പിക്കുന്ന ഇന്ത്യന്‍ സാംസ്കാരിക മേള പാസേജ് ടു ഇന്ത്യ മിയ പാര്‍ക്കില്‍ നാളെ ആരംഭിക്കും. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അസോസിയേറ്റ് സംഘടനകളും ഇന്ത്യന്‍ കമ്യൂണിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മേള വൈവിധ്യങ്ങളുടെ സംഗമ വേദിയാവും.കതാറയിലും മിയ പാര്‍ക്കിലുമൊക്കെയായി മുന്‍ വര്‍ഷങ്ങളില്‍ നടന്ന പാസേജ് ടു ഇന്ത്യ ഈ വര്‍ഷം മൂന്ന് ദിവസത്തെ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഏറ്റവും വലിയ കലാസാംസ്കാരികാഘോഷമെന്ന നിലക്ക് എല്ലാ കൂട്ടായ്മകളും ബിസിനസ് സമൂഹവും ഇതിന്റെ ഭാഗമാവണമെന്ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് ആവശ്യപ്പെട്ടു. ഇത് ഇന്ത്യന്‍ സമൂഹത്തിന്റെ ആഘോഷമാണ് .ഖത്തറിലെ ഏറ്റവും വലിയ പ്രവാസി വിഭാഗമെന്ന നിലയില്‍ ഇന്ത്യക്കാരുടെ സാംസ്കാരികവും കലാപരവുമായ പ്രകടനത്തിനുള്ള ഈ മികച്ച അവസരം സമൂഹം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.