
കണ്ണൂര്‍ സുബൈറിന് ഖത്തര്‍ വളപട്ടണം കൂട്ടായ്മ സ്വീകരണം നല്‍കി
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ബഹ്റൈനില്‍ നിന്ന് ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ കേരളാ പ്രവാസി കമ്മീഷന്‍ അംഗവും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ കണ്ണൂര്‍ സുബൈറിന് ഖത്തര്‍ വളപട്ടണം കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.പ്രസിഡന്റ് വി. എന്‍. നൗഷാദ് മെമെന്റോ നല്‍കി ആദരരിച്ചു..
ചടങ്ങില്‍ ടി. പി. ഹാരിസ്, ടീ. പി. നൗഷാദ്, കെ. പി. ബി. റിഷാല്‍ , യു. എം. പി. നാസര്‍ , കെ. പി. ബി. നൌഷാദ് , ടീ. ജാഫര്‍ , പി. നിസാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.കണ്ണൂര്‍ സുബൈര്‍ മറുപടി പ്രസംഗം നടത്തി..