
ഖത്തറില്‍ വാരാന്ത്യത്തില്‍ നേരിയ മഴക്ക് സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിനും നേരിയ മഴക്കും സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്. വടക്കന്‍ കടല്‍ത്തീരത്ത് നേരിയ മഴക്ക് സാധ്യത കാണുന്നതായി ക്യുഎംഡി ഒരു പോസ്റ്റില്‍ പറഞ്ഞു.
രാജ്യത്തുടനീളം മേഘങ്ങളുടെ അളവ് ക്രമേണ വര്‍ദ്ധിക്കുമെന്നും, ഇന്നുമുതല്‍ അടുത്ത ആഴ്ചയുടെ ആരംഭം വരെ ചില സമയങ്ങളില്‍ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായേക്കുമെന്നും ഇടവിട്ട് ചിതറിക്കിടക്കുന്ന മഴയ്ക്ക് സാധ്യതയുണ്ടെന്നും അത് കൂട്ടിച്ചേര്‍ത്തു.
ഈ കാലയളവിലെ താപനില രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പകല്‍ സമയത്ത് 24-36 ഡിഗ്രി സെല്‍ഷ്യസും രാത്രി 15-23 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.