ബ്‌ളഡ് ഡൊണേഷന്‍ ക്യാമ്പ് ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. സിനി ആര്‍ടിസ്റ്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍, ബ്ലഡ് ഡോണേഴ്‌സ് ഓഫ് കേരള, ഖത്തര്‍ , ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍,റേഡിയോ മലയാളം 98.6,ഖത്തര്‍ സ്പര്‍ശം, ഐ.ബി.എന്‍ അജയന്‍ പ്രൊജക്ടസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ റമദാന്‍ നോമ്പ്,വിഷു, ദുഃഖവെള്ളി എന്നീ വിശേഷ ദിനങ്ങളുടെ വിശുദ്ധി നിറഞ്ഞ ഏപ്രില്‍ 15 വെള്ളിയാഴ്ച 2022 ഇല്‍ ഏഷ്യന്‍ ടൗണില്‍ വച്ചു സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി .
ക്യാമ്പില്‍ ദോഹയുടെ വിവിധ ഭാഗങ്ങളിലെ നാനാതുറകളില്‍പ്പെട്ട നൂറിലധികം മനുഷ്യസ്‌നേഹികള്‍ പങ്കെടുത്തു.റേഡിയോ മലയാളം മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പിന് വിവിധ സംഘാടക പ്രതിനിധികള്‍ ആശംസകളും രക്തദാനം നിര്‍വഹിക്കാനെത്തിയവര്‍ക്കു കൃതജ്ഞതയും അര്‍പ്പിച്ചു. സിനി ആര്‍ടിസ്റ്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ പ്രസിഡന്റ് ഡേവിസ് ചേലാട്ട് പോള്‍,കോര്‍ഡിനേറ്റര്‍ സന്തോഷ് ഇടയത്ത്, രക്തദാന ക്യാമ്പ് രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ പ്രഭ ഹെന്‍ഡ്രി സെബാസ്റ്റ്യന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബദറുദ്ദിന്‍, സുരേഷ് കുമാര്‍, സോയ, രെജിസ്‌ട്രേഷന്‍ ടീം മെംബേര്‍സ് ജുബിന്‍, ആതിര ജുബിന്‍, ആഉഗ എക്‌സിക്യൂട്ടീവ്‌സ് സബിന്‍( വൈ. പ്രസിഡന്റ്) വിവേക് (മീഡിയ കോര്‍ഡിനേറ്റര്‍),ഷിനോബ് (ട്രഷറര്‍),കൃഷ്ണകുമാര്‍ (ജന.സെക്രട്ടറി) എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.