ആംബുലേറ്ററി കെയര്‍ സെന്ററിന്റെ പുതിയ തീവ്രപരിചരണ വിഭാഗം ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ആംബുലേറ്ററി കെയര്‍ സെന്ററിന്റെ പുതിയ തീവ്രപരിചരണ വിഭാഗം പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ഉദ്ഘാടനം ചെയ്തു. അടിയന്തര ഘട്ടങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട നടപടിക്രമങ്ങള്‍ക്ക് ശേഷം രോഗികള്‍ക്ക് ക്രിട്ടിക്കല്‍ കെയര്‍ സപ്പോര്‍ട്ടും അടുത്ത നിരീക്ഷണവും നല്‍കുന്നതിനാണ് അത്യാധുനികമായ പുതിയ സൗകര്യം രൂപകല്‍പന ചെയ്തിരിക്കുന്നത്
പുതുതായി സ്ഥാപിതമായ യൂണിറ്റ് ആംബുലേറ്ററി കെയര്‍ സെന്ററിന്റെ ഒന്നാം നിലയിലാണ്. ശസ്ത്രക്രിയയ്ക്കും മെഡിക്കല്‍ രോഗികള്‍ക്കുമായി ഒരു ഐസൊലേഷന്‍ റൂം ഉള്‍പ്പെടെ 14 ഐസിയു കിടക്കകളാണ് ഈ വിഭാഗത്തിലുള്ളത്. തീവ്രപരിചരണ സേവനങ്ങള്‍ ആവശ്യമുള്ള മുതിര്‍ന്ന രോഗികളെയും നിരീക്ഷണ വിഭാഗത്തില്‍ ശിശുരോഗികളെയും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന രൂപത്തിലാണ് ഈ വിഭാഗം രൂപകല്‍പ്പന ചെയ്തിരിക്കുന്നു.
”പ്രാഥമികമായി മൂന്ന് മെഡിക്കല്‍ സിറ്റി ആശുപത്രികളായ എസിസി, വിമന്‍സ് വെല്‍നസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, ഖത്തര്‍ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനം ഈ പ്രത്യേക യൂണിറ്റ് നല്‍കുമെന്ന് പുതിയ യൂണിറ്റിനെക്കുറിച്ച് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു: