ഖത്തറില്‍ കൊമേര്‍സ്യല്‍ രജിസ്‌ട്രേഷനുള്ള കമ്പനികള്‍ മുഴുവന്‍ ഏപ്രില്‍ 30 നകം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ 2021 ലെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി അടുത്തതോടെ കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി ഓഡിറ്റ് സ്ഥാപനങ്ങളും രംഗത്തെത്തി. ഖത്തര്‍ ജനറല്‍ ടാക്‌സ് അതോരിറ്റിയുടെ വ്യവസ്ഥയനുസരിച്ച് ഖത്തറില്‍ കൊമേര്‍സ്യല്‍ രജിസ്‌ട്രേഷനുള്ള കമ്പനികള്‍ മുഴുവന്‍, അവര്‍ പ്രവര്‍ത്തതനമാരംഭിച്ചിട്ടില്ലെങ്കിലും ഏപ്രില്‍ 30 നകം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണം.
ഖത്തറില്‍ രജിസ്‌ട്രേഷനെടുത്ത ശേഷം പ്രവര്‍ത്തനമാരംഭിക്കാത്ത നിരവധി സ്ഥാപനങ്ങളുണ്ട്. അവരൊക്കെ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന കാര്യം പലപ്പോഴും ശ്രദ്ധിക്കാറില്ല. ഭീമമായ പിഴ വരുമ്പോള്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാററുള്ളത്.
പിഴയോ മറ്റു നടപടികളോ ഉണ്ടാവാതിരിക്കണമെങ്കില്‍ കൊമേര്‍സ്യല്‍ രജിസ്‌ട്രേഷനുള്ള കമ്പനികള്‍ മുഴുവന്‍ ഏപ്രില്‍ 30 നകം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ ഉണര്‍ത്തുന്നു