
പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പായി ഫിത്വര്‍ സകാത്ത് നല്‍കുവാന്‍ ആഹ്വാനം
അമാനുല്ല വടക്കാങ്ങര
ദോഹ: എല്ലാ വിശ്വാസികളും പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പായി ഫിത്വര്‍ സകാത്ത് നല്‍കണമെന്ന് ഇന്നലെ വിവിധ പള്ളികളില്‍ തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ഇമാമുമാര്‍ ഉദ്‌ബോധിപ്പിച്ചു.
നോമ്പിന്റെ പൂര്‍ത്തീകരണമായും പാവപ്പെട്ടവര്‍ക്ക് ഭക്ഷണത്തിനുള്ള വകയായും പ്രവാചകന്‍ നിശ്ചയിച്ച സകാത്തുല്‍ ഫിത്വര്‍ ശേഖരിക്കുന്നതിന് രാജ്യത്ത് നിരവധി സംവിധാനങ്ങള്‍ നിലവിലുണ്ട്. വിവിധ ഷോപ്പിംഗ് മോളുകളില്‍ അംഗീകൃത ചാരിറ്റി സംഘടനകള്‍ ഫിത്വര്‍ സകാത്ത് ശേഖരിക്കുന്നുണ്ട്. ഒരാള്‍ക്ക് 15 റിയാല്‍ എന്ന തോതിലാണ് ഫിത്വര്‍ സകാത്ത് നല്‍കേണ്ടത്.