Breaking News
ദോഹ മെട്രോ , ഇന്ന് റെഡ് ലൈനിലും നാളെ ഗ്രീന്‍ ലൈനിലും ബദല്‍ സര്‍വീസുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ദോഹ മെട്രോ , ഇന്ന് റെഡ് ലൈനിലും നാളെ ഗ്രീന്‍ ലൈനിലും സര്‍വീസ് മുടങ്ങും. യാത്രക്കാര്‍ക്ക് ഈ ദിവസങ്ങളില്‍ ബദല്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തും. മെട്രോലിങ്ക് ബസുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.
റെഡ്‌ലൈനിലും ഗ്രീന്‍ ലൈനിലും ബദല്‍ സര്‍വീസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഖത്തര്‍ റെയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ദോഹ മെട്രോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അപ്ഡേറ്റ് അനുസരിച്ച്, അല്‍ ബിദ്ദ സ്റ്റേഷനും ഖത്തറിലെ അല്‍ റിഫ മാള്‍ സ്റ്റേഷനും ഇടയില്‍ ഓരോ 10 മിനിറ്റിലും പകരം ബസുകള്‍ സര്‍വീസ് നടത്തും. ഇരു റൂട്ടുകളിലെയും ബസ് വൈറ്റ് പാലസ് സ്റ്റേഷന്‍ ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും.
റെഡ് ലൈനിലെ അല്‍ മന്‍സൂറയ്ക്കും ദോഹ ജദീദ് സ്റ്റേഷനും ഇടയില്‍ ഓരോ 10 മിനിറ്റിലും പകരം ബസ് സര്‍വീസ് നടത്തും.