
ഐ.സി.ബി.എഫ്. കള്‍ചറല്‍ ഫിയസ്റ്റ മെയ് 9 ന് ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. അന്താരാഷ്ട്ര തൊഴില്‍ ദിനാചരണത്തിന്റെ ഭാഗമായി ഐ.സി.ബി.എഫ്. സംഘടിപ്പിക്കുന്ന കള്‍ചറല്‍ ഫിയസ്റ്റ മെയ് 9 തിങ്കളാഴ്ച വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും.
കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി. മുരളീധരന്‍ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികള്‍, സംഗീത നിശ തുടങ്ങിയവ അരങ്ങേറും.
ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്‌ളിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ച് ഖത്തറില്‍ ചെയ്യാവുന്നതും അരുതാത്തുമായ കാര്യങ്ങളെ കുറിച്ച ബോധവല്‍ക്കരണവും കള്‍ചറല്‍ ഫിയസ്റ്റയുടെ ഭാഗമായി സംഘടിപ്പിക്കാന്‍ ആലോചിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.