
പെരുന്നാള്‍ അവധിക്ക് 735000 പേര്‍ മെട്രോയില്‍ യാത്ര ചെയ്തു
പെരുന്നാള്‍ അവധിക്ക് 735000 പേര്‍ മെട്രോയില്‍ യാത്ര ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ : പെരുന്നാള്‍ അവധിക്ക് 735000 പേര്‍ ദോഹ മെട്രോയും ലുസൈല്‍ ട്രാമും ഉപയോഗിച്ചതായി ഖത്തര്‍ റയില്‍ അറിയിച്ചു. ഖത്തര്‍ ടൂറിസത്തിന്റെ ആഭിമുഖ്യത്തില്‍ കോര്‍ണിഷില്‍ നടന്ന മൂന്ന് ദിവസം നീണ്ടുനിന്ന ഈദ് ഫെസ്റ്റിവലിനും കതാറ കള്‍ചറല്‍ ഫൗണ്ടേഷന്റെ നാല് ദിവസത്തെ ഈദാഘോഷത്തിനും സ്വദേശികളും വിദേശികളും മുഖ്യമായും ആശ്രയിച്ചത് മെട്രോ സേവനങ്ങളെയാണ്.
ഖത്തറിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് നേതൃത്തം കൊടുത്ത് മെട്രോ നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഗതാഗതക്കുരുക്കിനും പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ക്കും പരിഹാരമാകുന്നതോടൊപ്പം കുറഞ്ഞ ചിലവില്‍ പരിസ്ഥിതി സൗഹൃദ യാത്രയെന്നതും മെട്രോയെ ജനകീയമാക്കുന്ന ഘടകങ്ങളാണ് .