
വിവി പ്രകാശ് ഓന്നാം ചരമ വാര്‍ഷികവും പുഷ്പാര്‍ച്ഛനയും പ്രകാശ സ്മരണ ദോഹയില്‍ നടന്നു
മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന വി വി പ്രകാശ് ഒന്നാം ചരമ വാര്‍ഷികവും പുഷ്പാര്‍ച്ഛനയും പ്രകാശ സ്മരണ എന്നപേരില്‍ ഖത്തര്‍ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മോഡേണ്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ വെച്ച് നടന്നു.ആക്ടിങ് പ്രസിഡന്റ് സിദ്ദിഖ് ചെറുവല്ലൂര്‍ അദ്ദ്യക്ഷ്യം വഹിച്ചു. സാധാരണക്കാരുടെയിടയില്‍ താഴെത്തട്ടുമുതല്‍ പ്രവര്‍ത്തിച്ചു കെപിസിസി സെക്രട്ടറി, മലപ്പുറം ഡിസിസി പ്രസിഡന്റ് വരെ എത്തിയ പ്രകാശ് സൗമ്യനും,ആദര്‍ശധീരനും,ഗാന്ധി യനുമായിരുന്നു എന്ന് പങ്കെടുത്ത് സംസാരിച്ച നേതാക്കള്‍ അനുസ്മരിച്ചു.
ചടങ്ങില്‍ സെക്രട്ടറി എ.വി അഷ്റഫ് സ്വാഗതം പറഞ്ഞു. ഖത്തര്‍ ഇന്‍കാസ് നേതാവും ഐ.സി.സി മുന്‍ പ്രസിഡന്റുമായ എ.പി മണികണ്ഠന്‍,കെ.എം.സി.സി നേതാവ് മുഹമ്മദ് ഈസ, ഖത്തര്‍ ഇന്‍കാസ് അഡൈ്വസറി ചെയര്‍മാന്‍ സുരേഷ് കരിയാട്, ഡേവിസ് എടശ്ശേരി, ഖത്തറിലെ പ്രമുഖസാമൂഹിക പ്രവര്‍ത്തകരായ റഊഫ് കൊണ്ടോട്ടി,എം.ടി നിലമ്പൂര്‍, ഇന്‍കാസ് – നേതാക്കളായ ബഷീര്‍ തുവാരിക്കല്‍, ജയപാല്‍- തിരുവനന്തപുരം, കമാല്‍ കല്ലാത്തയില്‍- തൃശൂര്‍, മജീദ് പാലക്കാട്, ശ്രീരാജ് കണ്ണൂര്‍, ആഷിഖ് തിരൂര്‍ തുടങ്ങിയവര്‍പ്രസംഗിച്ചു. തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍:- റഊഫ് മങ്കട, ഷിബു സുകുമാരന്‍, ജിതേഷ് , ഹാഷിം ആലപ്പുഴ, ട്രഷറര്‍ ബഷീര്‍ കുനിയില്‍, ഭാരവാഹികളായ ശിഹാബ് നരണിപ്പുഴ, റിയാസ് വാഴക്കാട്, മുസ്തഫ, ഷംസീര്‍,ഷാജി തുടങ്ങി വിവിത ജില്ലയിലെ പ്രധാന നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു..
പരിപാടികള്‍ക്ക് ശരീഫ്, ഹനീഫ, സലിം,സുബൈര്‍ കട്ടുപ്പാറ, ഷറഫു, നൗഫല്‍ ചെമ്മാട്,അമീര്‍,ഹാദി മലപ്പുറം, സിജോമോന്‍, സുബൈര്‍ എം.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി സന്ദീപ് നിലമ്പൂര്‍ നന്ദി പറഞ്ഞു.
.