
പൊടിയില്‍ മുങ്ങി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറില്‍ അടിച്ചുവീശുന്ന ശക്തമായ പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കുന്നു. പൊടിയില്‍ മുങ്ങിയ അന്തരീക്ഷമാണ് പല സ്ഥലങ്ങളിലും കാണാനായത്. പുറത്ത് ജോലിയെടുക്കുന്നവരാണ് ഏറെ പ്രയാസപ്പെട്ടത്.
പൊടിക്കാറ്റ് കണക്കിലെടുത്ത് തൊഴിലാളികള്‍ക്കാവശ്യമായ സുരക്ഷ സംവിധാനങ്ങളൊരുക്കുവാന്‍ തൊഴില്‍ മന്ത്രാലയം സ്ഥാപനങ്ങളോടാവശ്യപ്പെട്ടു.
ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ പോടിക്കാറ്റടിക്കാനും സാധ്യതയുണ്ട്. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.