
ഡ്യൂണ്‍ ട്രൂപ്‌സ് ലോഗോ പ്രകാശനവും ട്രൂപ്പേഴ്സ്‌ന്റെ സംഗമവും
അമാനുല്ല വടക്കാങ്ങര
ദോഹ. ഡ്യൂണ്‍ ട്രൂപ്‌സ് എന്ന ഓഫ് റോഡേഴ്‌സിന്റെ കൂട്ടായ്മയുടെ ലോഗോ പ്രകാശനവും ട്രൂപ്പേഴ്സ്‌ന്റെ സംഗമവും സീ ലൈന്‍ ബീച്ചില്‍ വെച്ച് നടന്നു.
പ്രശസ്ത വ്‌ലോഗ്ഗെര്‍സ് അണ്‍ നോണ്‍ ഡെസ്റ്റിനേഷന്‍ ടീം ആണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്.
ഓഫ് റോഡ്, ഓണ്‍ റോഡ് ട്രിപ്പുകള്‍ സംഘടിപ്പിക്കുക, സുരക്ഷിതമായി ട്രിപ്പ് പോവാനുള്ള ട്രെയിനിങ് സെഷന്‍സ് സംഘടിപ്പിക്കുക, പുതിയ അംഗങ്ങള്‍ക്ക് ഓഫ് റോഡ് ഓണ്‍ റോഡ്, ഡെസര്‍ട്ട് ട്രെയിനിങ് സെഷനുകള്‍ സംഘടിപ്പിക്കുക , ട്രൂപ്പിലെ അംഗങ്ങള്‍ക്ക് വാഹന സംബന്ധമായ കാര്യങ്ങളില്‍ ആവശ്യമായ സഹായങ്ങള്‍ ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് ഈ കൂട്ടായ്മ ലക്ഷ്യം വെക്കുന്നത്.
ഗ്രൂപ്പില്‍ ചേരാനാഗ്രഹിക്കുന്നവര്‍ക്ക്, കൂടുതല്‍ വിവരങ്ങള്‍ക്കായി, 77547216 എന്ന നമ്പറില്‍ റമീസുമായി ബന്ധപ്പെടാവുന്നതാണ്