
അല്‍ റയാന്‍ ബസ് ഡിപ്പോയുടെ പരീക്ഷണ പ്രവര്‍ത്തനമാരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. അല്‍ റയാന്‍ ബസ് ഡിപ്പോയുടെ പരീക്ഷണ പ്രവര്‍ത്തനമാരംഭിച്ചു. ഗതാഗത മന്ത്രാലയം ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ചേര്‍ന്ന് വികസിപ്പിച്ച ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനുള്ള തന്ത്രം നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്ന ഘട്ടത്തിലാണ് അല്‍ റയാന്‍ ഡിപ്പോയുടെ പരീക്ഷണ പ്രവര്‍ത്തനം ആരംഭിച്ചത്. മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നാല് പൊതു ബസ് ഡിപ്പോകളില്‍ ഒന്നാണിത്. സുരക്ഷിതവും സുസ്ഥിരവുമായ പൊതുഗതാഗത സംവിധാനം പ്രദാനം ചെയ്യുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമത്തിന്റെ ഭാഗമാണിത്.