സിനി ആര്‍ടിസ്റ്റ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷൻ ഖത്തറില്‍ ലോഞ്ച് ചെയ്തു
ദോഹ : സിനിമ , ഷോർട് ഫിലിംസ് , സീരിയൽസ്, മ്യൂസിക്കൽ ആൽബംസ് , നാടകം തുടങ്ങിയ മേഖലകളിലെ കലാകാരന്മാരെ ഒരേ കുടക്കീഴിൽ അണിനിരത്തി, അവർക്കുള്ള അവസരങ്ങൾ സൃഷ്ടിക്കാനും അവരുടെ ഉന്നമനത്തിനും വേണ്ടി ഖത്തറിൽ ആദ്യമായി രൂപീകൃതമായ സംഘടനയായ ‘കവാഖ്’ന്റെ ലോഞ്ചിങ് വർണസന്ധ്യ 2022 എന്ന പേരിൽ 17/6/22 ന് ദോഹ ഇന്ത്യൻ സ്‌കൂൾ, അൽ ഖമർ ഹാൾളിൽ വച്ചു വർണാഭമായ ആഘോഷത്തോടെ നടത്തപ്പെട്ടു.
പ്രശസ്ത അഭിനേതാവ് ഹരി പ്രശാന്ത് വർമ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ശ്രീ വിനോദ്.വി.നായർ, ശ്രീ.സന്തോഷ് (മലബാർ ഗോൾഡ് റീജിയണൽ മാനേജർ) ശ്രീ.അജയൻ ഭരതൻ (ഫിലിം, ഡ്രാമ ആക്ടർ) ശ്രീ.നൗഫൽ റേഡിയോ മലയാളം, വിവിധ കലാ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഇന്ത്യൻ സംസ്കാരത്തനിമ വിളിച്ചോതുന്ന വിവിധ നൃത്താവിഷ്കാരങ്ങളും, കൈതോല നാടൻ പാട്ട് സംഘത്തിന്റെ ഊർജസ്വലമായ പ്രകടനവും ഉൾപ്പെട്ട വൈവിധ്യപൂർണമായ കലാവിരുന്നുകൾ ഏറെ ഹൃദ്യമായിരുന്നു. സെക്രട്ടറി നിജ സ്വാഗതവും, പ്രസിഡന്റ് ഡേവിസ് ചേലാട്ട് അധ്യക്ഷതയും, കോർഡിനേറ്റർ സന്തോഷ് ഇടയത്ത് കൃതജ്ഞതയും അർപ്പിച്ചു.പ്രോഗ്രാം പ്രായോജകരായ ആന്റണി സുനിൽ ജോസ് (ഗൾഫ് ടെക്ക്നിക്കൽ സർവീസ്) തൻസീർ എസ് ആർ ( രെജിസ് ഹോളിഡേയ്‌സ് )സയ്യദ് ( സയ്യദിന്റെ ചായക്കട ) എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു . പരിപാടികൾക്ക്
‘കവാഖ്’ ഭാരവാഹികളായ മുരളി മഞ്ഞളൂർ (ട്രെഷറർ ), ബദറുദ്ധീൻ & ബൈജു (ജോ.സെക്രട്ടറിമാർ ) ,സുരേഷ് ആറ്റിങ്ങൽ , സോയ , ബൈജു , പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ മഞ്ജുഷ ശ്രീജിത്ത് ,സൂരജ് ലോഹി, ശ്രീജു,മോൻസി, നിസ്സാർ,രഞ്ജിത്ത്, സുബാൽ എച്ച്, ബീന പ്രദീപ് എന്നിവർ നേതൃത്വം നൽകി.