Breaking News
ഖത്തറില്‍ മല്‍സ്യ തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു
ദോഹ: ഖത്തറില്‍ മല്‍സ്യ തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു.
ഗുജറാത്ത് ബിലി മോറ, വല്‍സാദ് സ്വദേശി ഹേമന്ത് കുമാര്‍ (39) ആണ് അല്‍ഖോറില്‍ ജോലിസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്. ബോട്ടില്‍ മല്‍സ്യം പിടിച്ചുകൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്. ഉടനെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ നാട്ടില്‍ പോയി വന്നതാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
നടപടികളെല്ലാം പൂര്‍ത്തിയായ മൃതദേഹം ഇന്ന് രാത്രി 8.30 ന് മുമ്പൈയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ കൊണ്ടുപോകുമെന്ന് ഐസിഎഫ് പ്രവര്‍ത്തകരായ നൗഫല്‍ മലപ്പട്ടം, മസ്ഹര്‍ മഹമൂദ് എന്നിവര്‍ അറിയിച്ചു.