Archived Articles
ഖത്തറിലെ കൂട്ടായ്മയില്‍ വിരിഞ്ഞ ചെന്താമര വേറിട്ട ദൃശ്യാനുഭവമായി മാറുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: വലിയവീട്ടില്‍ മീഡിയയുടെ ബാനറില്‍ ഖത്തര്‍ പ്രവാസിയായ പോള്‍ വലിയവീട്ടില്‍ നിര്‍മ്മിച്ച് ഖത്തറിലെ അറിയപ്പെടുന്ന സംഗീത സംവിധായകന്‍ അന്‍ഷാദ് തൃശ്ശൂര്‍ സംഗീതം നല്‍കി എം.ജി ശ്രീകുമാറും ശ്രേയ ജയദീപും ചേര്‍ന്ന് പാടിയ ചെന്താമര എന്ന മ്യൂസിക്കല്‍ ഡ്രാമ ഒരു പുതിയ ദൃശ്യാനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.
പാലക്കാടിന്റെ ദൃശ്യ ഭംഗി ക്യാമറയില്‍ ഒപ്പിയെടുത്തിരിക്കുന്നത് ഖത്തറിലെ പ്രശസ്ത ക്യാമറമാന്‍ ഷജീര്‍ പപ്പയാണ്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മുന്‍ ഖത്തര്‍ പ്രവാസിയായിരുന്ന ഷാനു കാക്കൂര്‍ ആണ്.. എഡ്വിന്‍ പോളും ദേവിക സതീഷുമാണ് ഈ മനോഹര പ്രണയ ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്.. ഒരു മ്യൂസിക് ആല്‍ബം എന്നതിലുപരി നല്ലൊരു കഥ പറഞ്ഞവസാനിപ്പിക്കുകയാണ് ചെന്താമര.
വലിയ വീട്ടില്‍ മീഡിയ യൂട്യൂബ് ചാനലിലാണ് ഈ ഗാനം റിലീസ് ചെയ്തിട്ടുള്ളത്.