Breaking News
ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
ദോഹ : ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ചാവക്കാട് കടപ്പുറം മാട്ടുമ്മല്‍ പള്ളിക്ക് സമീപം പരേതനായ പുതിയവീട്ടില്‍ മുഹമ്മദാലി ഹാജിയുടെ മകന് മുഹമ്മദ് ഷാക്കിര്‍(23) ആണ് മരിച്ചത്. ഹിലാലിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപം റോഡിലൂടെ നടന്നുപോകുന്നതിനിടെ വാഹനമിടിച്ചാണ് മരിച്ചതെന്നാണറിയുന്നത്.
രണ്ടു മാസം മുമ്പ് ജോലി തേടി ദോഹയിലെത്തിയ ഷാക്കിര്‍ ഹിലാലിലെ ലുലു ജീവനക്കാരനായിരുന്നു. നസിയയാണ് മാതാവ്. ഫൈസല്‍,മുസ്തഫ,അന്‍സാര്‍,ശാക്കിര്‍ എന്നിവര്‍ സഹോദരങ്ങളാണ് .
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.