Breaking News
ഖത്തറിലെ പ്രതിദിന ശരാശരി കോവിഡ് നിരക്ക് 600 ന് മുകളില്‍, അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പ്രതിദിനം ശരാശരി 625 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ടാണ് ഇത് സ്ഥിരീകരിക്കുന്നത്. അത്യന്തം ഗുരുതരമായ സാഹചര്യമാണിത്. ഓരോരുത്തരും അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര കോവിഡ് റൗണ്ടപ്പനുസരിച്ച് ഖത്തറില്‍ നിലവില്‍ 4873 സജീവ കോവിഡ് കേസുകളുണ്ട്. പ്രതിദിനം ശരാശരി 625 പേര്‍ പോസിറ്റീവ് സ്ഥിരീകരിക്കുന്നു .ഇതില്‍ 573 പേര്‍ രാജ്യത്തിനകത്തു നിന്നുള്ളവരും 52 പേര്‍ മടങ്ങിവരുന്ന യാത്രക്കാരുമാണ്.