Breaking News
റമദാനിലെ ആദ്യ വെള്ളിയാഴ്ച അല്‍ അഖ്സ പള്ളിയില്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചത് 90,000 പലസ്തീനികള്‍

ദോഹ. ഇസ്രായേല്‍ അധിനിവേശ അധികാരികള്‍ പള്ളിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയ കര്‍ശനമായ സൈനിക നടപടികള്‍ക്കിടയിലും, വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ച അല്‍ അഖ്സ പള്ളിയില്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചത് 90,000 പലസ്തീനികള്‍.
പള്ളിയിലേക്ക് നയിക്കുന്ന സൈനിക ചെക്ക്പോസ്റ്റുകള്‍ക്ക് ചുറ്റും അധിനിവേശ സേനയെ വന്‍തോതില്‍ വിന്യസിച്ചിരുന്നു, ഇത് വെസ്റ്റ് ബാങ്കില്‍ നിന്നുള്ള ധാരാളം വിശ്വാസികളെ പ്രയാസപ്പെടുത്തി.