നോബിള്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ദോഹ : നോബിള്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ 77-ാമത് റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ.ആഘോഷിച്ചു. സ്കൂള്‍ ട്രാന്‍സ്പോര്‍ട്ടഷന്‍ ഡയറക്ടര്‍ ആര് എസ് മൊയ്ദീന്, മാനേജ്മെന്റ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ നാസര്‍ കെ, പ്രിന്‍സിപ്പല്‍ ഡോ. ഷിബു അബ്ദുള്‍ റഷീദ് എന്നിവര്‍ ചേര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ ജയ്മോന് ജോയ് സ്വാഗതം ആശംസിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഷിബു അബ്ദുള്‍ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതില്‍ ഓരോ പൗരന്റെയും പങ്ക് അത്യന്തം നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശസ്നേഹം എന്നത് വാക്കുകളില്‍ മാത്രമല്ല, ഉത്തരവാദിത്തമുള്ള പ്രവൃത്തികളിലൂടെയും പ്രകടമാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും അവതരിപ്പിച്ച ദേശഭക്തിഗാനങ്ങള്‍, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ സാംസ്കാരിക പരിപാടികള്‍ ചടങ്ങിന് നിറച്ചാര്‍ത്ത് നല്കി. വൈസ് പ്രിന്‍സിപ്പല്‍സ് സ്മിത നെടിയപറമ്പത്ത്, റോബിന് കെ ജോസ്, ഷിഹാബുദ്ധീന് എീ തുടങ്ങിയവര്‍ സംബന്ധിച്ചു. റിപ്പബ്ലിക് ദിനാഘോഷം വിദ്യാര്‍ത്ഥികളില്‍ ദേശീയബോധവും പൗരബോധവും വളര്‍ത്തുന്നതിനൊപ്പം ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതിന്റെ സന്ദേശവും നല്കി.
