ഫിഫ 2022 ലോകകപ്പ് , മൂന്നാം ഘട്ട ടിക്കറ്റ് വില്‍പന ഇന്ന് ഖത്തര്‍ സമയം ഉച്ചക്ക് 12 മണി മുതല്‍ , ടിക്കറ്റുകള്‍ ഫസ്റ്റം കം ഫസ്റ്റ് സേര്‍വ്ഡ് അടിസ്ഥാനത്തില്‍
അമാനുല്ല വടക്കാങ്ങര
ദോഹ : കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിനുള്ള മൂന്നാം ഘട്ട ടിക്കറ്റ് വില്‍പന ഇന്ന് ഖത്തര്‍ സമയം ഉച്ചക്ക് 12 മണി മുതല്‍ ,ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു. വില്‍പന ആഗസ്ത് 16 ഉച്ചക്ക് 12 മണി വരെ തുടരും.
നറുക്കെടുപ്പില്ലാതെ ടിക്കറ്റ് സവ്ന്തമാക്കുന്നതിനുള്ള അവസരമാണിത്. ഈ വില്‍പന കാലയളവില്‍ ടിക്കറ്റുകള്‍ ഫസ്റ്റം കം ഫസ്റ്റ് സേര്‍വ്ഡ് അടിസ്ഥാനത്തിലാണ് നല്‍കുകയെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.
മൊത്തം 18 ലക്ഷം ടിക്കറ്റുകള്‍ ഇതിനകം വിറ്റുകഴിഞ്ഞു . കിക്ക്-ഓഫിന് 140 ദിവസത്തില്‍ താഴെ മാത്രം ബാക്കിയുള്ളതിനാല്‍ ജീവിതകാലത്തെ അവിസ്മരണീയമായ ലോക കപ്പിന് സാക്ഷ്യം വഹിക്കാനാഗ്രഹിക്കുന്നവര്‍ എത്രയും വേഗം ടിക്കറ്റുകള്‍ സ്വന്തമാക്കുവാന്‍ പരിശ്രമിക്കണമെന്ന് ഫിഫ ആവശ്യപ്പെട്ടു.
ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡുള്ള സാഹചര്യത്തില്‍, ഒരു ക്യൂ മാനേജ്മെന്റ് സിസ്റ്റം ബാധകമാകും.
ആതിഥേയ രാഷ്ട്രത്തെ കൂടാതെ, ഏറ്റവും പുതിയ വില്‍പ്പന കാലയളവില്‍ താമസിക്കുന്ന രാജ്യത്തെ അടിസ്ഥാനമാക്കി ടിക്കറ്റ് വില്‍പ്പനയുള്ള മികച്ച പത്ത് രാജ്യങ്ങളില്‍ കാനഡ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, സൗദി അറേബ്യ, സ്പെയിന്‍, യുഎഇ, തുടങ്ങിയവയാണുള്ളത്.
ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പിന് യോഗ്യത നേടുന്ന 32 ടീമുകളും ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നതിനാല്‍, പുതിയ വില്‍പ്പന കാലയളവില്‍ ലോകമെമ്പാടും വലിയ താല്‍പ്പര്യവും ആവേശവുമാണ് പ്രതീക്ഷിക്കുന്നത്.
ഫിഫ ലോകകപ്പ് ടിക്കറ്റുകള്‍ നേടാനുള്ള ഏക ഔദ്യോഗിക ചാനല്‍ FIFA.com/tickets ആണെന്ന് ഫിഫ ഓര്‍മപ്പെടുത്തി
വ്യക്തിഗത മത്സര ടിക്കറ്റുകള്‍ നാല് വില വിഭാഗങ്ങളിലും ലഭ്യമാകും, കാറ്റഗറി 4 ടിക്കറ്റുകള്‍ ഖത്തറിലെ താമസക്കാര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്നു. ആരാധകര്‍ക്ക് ഒരു മത്സരത്തിന് ആറ് ടിക്കറ്റുകള്‍ വരെയും ടൂര്‍ണമെന്റിലുടനീളം പരമാവധി 60 ടിക്കറ്റുകള്‍ വരെയും വാങ്ങാനാകും. മാച്ച് കോംപാറ്റിബിലിറ്റി നിയമങ്ങള്‍ക്കനുസൃതമായി ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഒരേ ദിവസം ഒന്നിലധികം ഗ്രൂപ്പ് ഗെയിമുകളില്‍ പങ്കെടുക്കാനുള്ള അവസരവുമുണ്ട്. വികലാംഗര്‍ക്കും പരിമിതമായ ചലനശേഷിയുള്ള ആളുകള്‍ക്കും പ്രവേശനക്ഷമത ടിക്കറ്റുകളുടെ ഒരു പ്രത്യേക വിഹിതത്തിന് അര്‍ഹതയുണ്ട്.
ടിക്കറ്റുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് FIFA.com/tickets-se FAQs വിഭാഗം സന്ദര്‍ശിക്കുക. താമസ സൗകര്യം ബുക്ക് ചെയ്യുന്നതിനും ഹയ്യ കാര്‍ഡിന് അപേക്ഷിക്കുന്നതിനും Qatar2022.qa സന്ദര്‍ശിക്കാം.