Archived Articles
പെരുന്നാളവധിക്ക് ആകര്‍ഷകമായ സ്റ്റേക്കേഷന്‍ ഓഫറുകളുമായി ഹോട്ടലുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്ത് പെരുന്നാള്‍ അവധി ആരംഭിച്ചതോടെ ആകര്‍ഷകമായ സ്റ്റേക്കേഷന്‍ ഓഫറുകളുമായി ഹോട്ടലുകള്‍ രംഗത്ത്. അവധിക്ക് നാട്ടിലേക്ക് പോകാനാവാത്ത പല കുടുംബങ്ങളും ഇത്തരം സ്റ്റേക്കേഷനുകള്‍ പ്രയോജനപ്പെടുത്തുന്നതിനാല്‍ ഓഫറുകള്‍ക്ക് വമ്പിച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഹോട്ടല്‍ വൃത്തങ്ങള്‍ പറഞ്ഞു.
വിവിധ നിരക്കുകളിലുള്ള സ്റ്റേക്കേഷന്‍ ഓഫറുകളാണ് രാജ്യത്തെ പ്രമുഖ ഹോട്ടലുകള്‍ നല്‍കുന്നത്.