
ഖത്തറില്‍ പ്രതിദിന ശരാശരി കോവിഡ് കേസുകളില്‍ നേരിയ കുറവ്
അമാനുല്ല വടക്കാങ്ങര
ദോഹ . ഖത്തറില്‍ പ്രതിദിന ശരാശരി കോവിഡ് കേസുകളില്‍ നേരിയ കുറവ് . ജൂലൈ 4 മുതല്‍ 10 വരെയുള്ള ആഴ്ചയിലെ പ്രതിദിന ശരാശരി കോവിഡ് കേസുകള്‍ 608 ആയി കുറഞ്ഞിട്ടുണ്ട്. 559 കമ്മ്യൂണിറ്റി കേസുകളും 49 യാത്രക്കാരിലെ കേസുകളുമാണ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
മുന്‍ ആഴ്ചയില്‍ ഇത് 662 ആയിരുന്നു. രാജ്യത്തെ മൊത്തം കോവിഡ് കേസുകള്‍ 4920 ആയി കുറഞ്ഞിട്ടുണ്ട്.