Breaking News
ദീര്‍ഘകാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ചേറ്റുവ ഗവണ്‍മെന്റ് യു.പി. സ്‌കൂളിന് പടിഞ്ഞാറ് വശം താമസിക്കുന്ന കോല്‍പറമ്പില്‍ ജബ്ബാര്‍ ആണ് മരിച്ചത്. 42 വര്‍ഷത്തോളം ഖത്തറില്‍ ടെയ്‌ലറിംഗ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം സാമൂഹ്യ സേവന ജീവകാരുണ്യ പ്രവര്‍ത്തന രംഗങ്ങളില്‍ സജീവമായിരുന്നു.
അര്‍ബുദരോഗം ബാധിച്ച് ചികില്‍സക്കായി രണ്ട് മാസംമുമ്പാണ് നാട്ടില്‍ പോയത്.
കെ.എം.സി.സി. പ്രവര്‍ത്തകനായിരുന്നു.
റസിയയാണ് ഭാര്യ. ഫാഹിം, ജബീന,ഫദുവ എന്നിവര്‍ മക്കളാണ് .