Breaking News
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കള്‍ ലംഘിച്ച 364 പേരെ പിടികൂടി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കള്‍ ലംഘിച്ച 364 പേരെ പിടികൂടി . ഫേസ് മാസ്‌ക് ധരിക്കാത്തതിന് 361 പേരെയും മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്‌ളിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാത്തതിന് 3 പേരെയുമാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്.
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സുരക്ഷ നടപടികള്‍ കണിശമായി പാലിക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ പിടിക്കപ്പെട്ടാല്‍ വലിയ പിഴ ഒടുക്കേണ്ടിവവരുമെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കുന്നു.