
Breaking News
ഖത്തറില്‍ കോവിഡ് രോഗികള്‍ എണ്ണായിരം കടന്നു, ഇന്നും ആയിരത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ് . ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച് രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ 8242 ആയിട്ടുണ്ട്.
കമ്മ്യൂണിറ്റിയിലെ 963 കേസുകളും യാത്രക്കാരിലെ 149 കേസുകളുമടക്കം 1112 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. വ്യക്തി തലത്തിലും സമൂഹതലത്തിലുമുള്ള ജാഗ്രതയും സുരക്ഷ മുന്‍കരുതലുകളും തന്നെയാണ് ഏറ്റവും പ്രധാനം.
കൂടിച്ചേരലുകള്‍ പരമാവധി കുറക്കുകയും ശാരീരിക അകലം ഉറപ്പുവരുത്തുകയും ചെയ്യുന്നതോടൊപ്പം മാസ്‌ക് ധരിച്ചും കൈകള്‍ ഇടവിട്ട് സോപ്പിട്ട് കഴുകുകയോ സാനിറ്റൈസ് ചെയ്‌തോ കോവിഡിനെ പ്രതിരോധിക്കാനാകും.