Breaking News
ചൂട് കൂടുന്നു, ജാഗ്രത പാലിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വേനലിന് കാഠിന്യം കൂടുമ്പോള്‍ ജാഗ്രത നിര്‍ദേശവുമായി അധികൃതര്‍. തൊഴിലിടങ്ങളിലെ സുരക്ഷ പോലെ തന്നെ വാഹനങ്ങളിലും സുരക്ഷയൊരുക്കണം.
ധാരാളമായി ശുദ്ധ ജലം കുടിക്കുക, കാര്‍ബൊണേറ്റഡ് പാനീയങ്ങള്‍, ചായ , കോഫി മുതലായവ പരമാവധി ഒഴിവാക്കുക, മിതമായ ആഹാരക്രമം ശീലിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കുക, ലൂസായ വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ, ആവശ്യത്തിന് വിശ്രമിക്കുക, കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.