ഖത്തറില്‍ ഇതുവരെ നാലുലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് ആരംഭിച്ചത് മുതല്‍ ഇതുവരെ 400520 പേര്‍ക്ക് ഖത്തറില്‍ കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. 391412 പേര്‍ക്ക് രോഗം ഭേദമാവുകയും 680 പേര് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിലവില്‍ രാജ്യത്ത് 8428 രോഗികളുണ്ട്. ഇതില്‍ 111 പേര് ആശുപത്രിയിലും 26 പേര് തീവ്രപരിചരണ വിഭാഗത്തിലുമാണ് .
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 818 കമ്മ്യൂണിറ്റി കേസുകളും 149 യാത്രക്കാരിലെ കേസുകളുമടക്കം മൊത്തം 967 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1004 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. 3718478 കോവിഡ് പരിശോധനകളാണ് ഇതുവരെ ഖത്തറില്‍ നടന്നത്.
രാജ്യത്ത് ഇതുവരെ 7300311 ഡോസ് വാക്സിനുകള്‍ ഉപയോഗിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് ഈ വിവരങ്ങളുള്ളത്.
ഒന്നിലധികം തവണ കോവിഡ് ബാധിച്ചവരും ഖത്തറിലുണ്ട്.
2020 ഫെബ്രുവരി 29 നാണ് ഖത്തറില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാനില്‍ നിന്നുമെത്തിയ 36 കാരനിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.