ഫിഫ വളണ്ടിയര്‍മാരാകാന്‍ അപേക്ഷിച്ചത് അഞ്ച് ലക്ഷത്തിലധികം പേര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ലോക കപ്പിന് വിസിലുയരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫിഫയുടെ ആഗോള വോളണ്ടിയര്‍ പ്ലാറ്റ്ഫോമില്‍ സന്നദ്ധ സേവനത്തിനായി അഞ്ച് ലക്ഷത്തിലധികം പേര്‍ അപേക്ഷിച്ചതായി ഫിഫ വെളിപ്പെടുത്തി. വളണ്ടിയര്‍ രജിസ്‌ട്രേഷന്‍ ജൂലൈ 31 ഞായറാഴ്ച അവസാനിക്കും.
സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറായി പ്ലാറ്റ്ഫോമിലേക്ക് സൈന്‍ അപ്പ് ചെയ്യുന്ന ആളുകളുടെ ഈ വര്‍ദ്ധനവ് ശ്രദ്ധേയമാണ്.
ഈ വര്‍ഷാവസാനം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ പങ്കെടുക്കാന്‍ അവിശ്വസനീയമായ താല്‍പ്പര്യത്തോടെ ഞങ്ങളുടെ സന്നദ്ധസേവന പരിപാടിയും പ്ലാറ്റ്ഫോമും ഒരു യഥാര്‍ത്ഥ ആഗോള കമ്മ്യൂണിറ്റിയായി മാറുകയാണെന്ന് എണ്ണത്തിലെ കുതിച്ചുചാട്ടം കാണിക്കുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.
വളണ്ടിയറാവാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 43.2% ഏഷ്യയില്‍ നിന്നും 40.2% ആഫ്രിക്കയില്‍ നിന്നുമാണ്. അപേക്ഷകര്‍ക്കിടയില്‍ ഏറ്റവും സാധാരണയായി സംസാരിക്കുന്ന ഭാഷ ഇംഗ്ലീഷ് ആണ് (94.4%), 23.8% ഫ്രഞ്ച്, 16.7% സ്പാനിഷ്, 3.8% ജര്‍മ്മന്‍ എന്നിവ സംസാരിക്കുന്നു. ഏകദേശം പകുതിയോളം സന്നദ്ധപ്രവര്‍ത്തകര്‍ -, കൃത്യമായി പറഞ്ഞാല്‍ 48.9% മുകളില്‍ പറഞ്ഞ നാല് ഭാഷകളല്ലാതെ മറ്റ് ഭാഷകള്‍ സംസാരിക്കുന്നവരാണ് .
മൊത്തത്തില്‍ അപേക്ഷ സമര്‍പ്പിച്ച 53.1% സന്നദ്ധപ്രവര്‍ത്തകരും ജോലിയുള്ളവരും 34.4% വിദ്യാര്‍ത്ഥികളുമാണ്. പ്രായ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍, 24-നും 34-നും ഇടയില്‍ പ്രായമുള്ളവരാണ് (42.9%) മുന്നില്‍. 18നും 24-നും ഇടയില്‍ പ്രായമുള്ളവരില്‍ 36% വരും, 35-നും 44-നും ഇടയില്‍ പ്രായമുള്ളവര്‍ 15.6% ആണ്. കൂടാതെ 5.5% സന്നദ്ധപ്രവര്‍ത്തകരും 45 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്.