Breaking NewsUncategorized

വിമാന അമിത യാത്രാ നിരക്ക് – ഗപാഖ് കോടതിയെ സമീപിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ. വിമാന അമിത യാത്രാ നിരക്ക് – ഗപാഖ് കോടതിയെ സമീപിച്ചു. ഗള്‍ഫ് നാടുകളിലേക്കുള്ള വിമാനയാത്രാ കൂലി കുറക്കുന്ന കാര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് കേന്ദ്രം വീണ്ടും ആവര്‍ത്തിച്ച സാഹചര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേര്‍സ് അസോസിയേഷന്‍ ( ഗപാക് ) തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഘടനയുടെ ഓര്‍ഗനൈസിംഗ് സിക്രട്ടറിയും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭാ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി മുഖേന കേരള ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

അഡ്വ.അലക്‌സ് കെ.ജോണ്‍ മുഖേനയാണ് കേസ് ഫയല്‍ ചെയ്തത്. ഡബ്‌ളിയു പി (ി) 23525/2023 നമ്പറില്‍ ഫയല്‍ ചെയ്ത കേസില്‍ ഷാര്‍ജയിലെ വ്യവസായി സജി ചെറിയാനും, ദിനേഷ് ചന്ദനയും കക്ഷി ചേര്‍ന്നിട്ടുണ്ട്.ഇന്ത്യന്‍ വ്യോമായന മന്ത്രാലയം, ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, വിവിധ വിമാന കമ്പനികള്‍ മുതലായവര്‍ എതിര്‍കക്ഷികളായാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത് .

അമിത വിമാന നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് ഗപാഖ് പല തവണ കേന്ദ്രത്തിനും മറ്റു ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിവേദനങ്ങള്‍ അയക്കുകയും നേരിട്ട് ബന്ധപ്പെടുകയും ചെയ്തിട്ടും ഫലമില്ലാതായപ്പോഴാണ് അവസാനശ്രമമെന്ന നിലക്ക് നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ ഗപാഖ് തീരുമാനിച്ചത് . ഓരോ പ്രവാസിക്കും നാട്ടിലേക്കുള്ള യാത്ര അമിത നിരക്കു കാരണം ചിന്തിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. എല്ലാ പ്രവാസി സംഘടനകളും ഈ വിഷയത്തില്‍ ആവുന്നത് ചെയ്ത് ഗപാഖിനോടൊപ്പം സഹകരിക്കണമെന്ന് ഗപാഖ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!