Breaking News
അറബ് ടൂറിസത്തിന്റെ എക്‌സലന്റ് ക്‌ളാസ നെക്‌ളേസ് ഖത്തര്‍ അമീറിന് സമ്മാനിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. വിവിധ മേഖലകളില്‍ വിശിഷ്യാ വിനോദസഞ്ചാര രംഗത്തെ സംയുക്ത അറബ് പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ പ്രയത്‌നങ്ങളെ അഭിനന്ദിച്ച് അറബ് ടൂറിസം ഓര്‍ഗനൈസേഷന്റെ അറബ് ടൂറിസം നെക്ലേസ് ഖത്തര്‍ അമീറിന് സമ്മാനിച്ചു . ടൂറിസം രംഗത്തെ ഖത്തറിന്റെ മാതൃകാപരമായ നിലപാചുകള്‍ക്കുകൂടിയുള്ള അംഗീകാരമാണിത്.
അറബ് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഡോ. ബന്ദര്‍ ബിന്‍ ഫഹദ് അല്‍ ഫാഹിദിയും സംഘവും അമീരി ദിവാനിലെത്തിയാണ് അമീറിനെ ആദരിച്ചത്.