ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ പൊളിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ തടഞ്ഞു. ഹമദ് വിമാനത്താവളത്തില്‍ പെട്ടിയില്‍ ഒളിപ്പിച്ച ഹാഷിഷ് കടത്താനുള്ള യാത്രക്കാരന്റെ ശ്രമമാണ് ഖത്തര്‍ കസ്റ്റംസ് പൊളിച്ചത്.
2061 ഗ്രാമാണ് ഹാഷിഷിന്റെ ആകെ ഭാരം. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നിയമ നടപടികള്‍ സ്വീകരിച്ചതായി കസ്റ്റംസും സ്ഥിരീകരിച്ചു.
ഈ മാസം തുടങ്ങിയ ശേഷം ഇത് നാലാമത് പ്രാവശ്യമാണ് രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ കസ്റ്റംസ് തകര്‍ക്കുന്നത്.