Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ദി ബെസ്റ്റ് ഫിഫ ഫുട്ബോള്‍ അവാര്‍ഡ്സില്‍’ മികച്ച കളിക്കാരനുള്ള നോമിനികളുടെ പട്ടികയില്‍ ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും മുന്നില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. 2023 ഫെബ്രുവരി 27-ന് നടക്കുന്ന ‘ദി ബെസ്റ്റ് ഫിഫ ഫുട്‌ബോള്‍ അവാര്‍ഡ്‌സില്‍’ മികച്ച കളിക്കാരനുള്ള നോമിനികളുടെ പട്ടികയില്‍ അര്‍ജന്റീനിയുടെ ജനപ്രിയ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയും മുന്നിലെന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍സ് (ഫിഫ) അറിയിച്ചു.

2022 ലെ ലോകകപ്പ് ഖത്തറിന്റെ ഫലങ്ങള്‍ ചില നോമിനികളെ ബാധിച്ചേക്കും. ”കളിക്കാരും പരിശീലകരും ഈ ലോകകപ്പില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്,” ഫുട്ബോളിലെ ഏറ്റവും വലിയ ടൂര്‍ണമെന്റ് അതിന്റെ ഏറ്റവും അഭിമാനകരമായ അവാര്‍ഡുകളെ സ്വാധീനിക്കാമെന്ന് ഫിഫ പറഞ്ഞു.

ഖത്തര്‍ ലോകകപ്പില്‍ മെസ്സിയും എംബാപ്പെയും മികച്ച ഫോമിലായിരുന്നു. ലോകകപ്പ് ഫൈനല്‍ അര്‍ജന്റീനയും ഫ്രാന്‍സും എന്നതിനേക്കാള്‍ മെസ്സിയും എംബാപ്പെയും തമ്മിലായിരുന്നു. ഇരുവരും അവസരത്തിനൊത്ത് ഗംഭീരമായി ഉയര്‍ന്നു. ഇതില്‍ ആര് അവാര്‍ഡ് നേടുമെന്ന് കാത്തിരുന്ന് കാണാം .

മികച്ച ഫിഫ പുരുഷ പരിശീലകനുള്ള പുരസ്‌കാര ലിസ്റ്റില്‍ അര്‍ജന്റീനിയന്‍ കോച്ച് ‘ലയണല്‍ സ്‌കലോനി, മൊറോക്കോയുടെ വാലിഡ് റെഗ്രഗുയി , ‘റയല്‍ മാഡ്രിഡിന്റെ കാര്‍ലോ ആന്‍സലോട്ടി തുടങ്ങിയവരാണ് മുന്നിലുള്ളത്.

‘മികച്ച ഫിഫ ഗോള്‍കീപ്പര്‍ പുരസ്‌കാര ലിസ്റ്റില്‍ ക്രൊയേഷ്യയുടെ ‘ഡൊമിനിക് ലിവാകോവിച്ച്, അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസ്, ബെല്‍ജിയത്തിന്റെ തിബോട്ട് കോര്‍ട്ടോയിസ്, ബ്രസീലിന്റെ അലിസണ്‍ ബേക്കര്‍, ജര്‍മ്മനിയുടെ മാനുവല്‍ ന്യൂയര്‍, ഫ്രാന്‍സിന്റെ ഹ്യൂഗോ ലോറിസ് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്.

Related Articles

Back to top button