
ഫിഫ 2022 ഖത്തര്‍ ലോകകപ്പിന് നവംബര്‍ 20 ന് വിസിലുയരും, ഉദ്ഘാടന മല്‍സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടും
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫയുടെ പതിവ് തെറ്റിക്കാതെ ആതിഥേയര്‍ക്ക് ഉദ്ഘാടനമല്‍സരത്തില്‍ കളിക്കാനവസരം നല്‍കുന്നതിനായി കായിക ലോകം കാത്തിരിക്കുന്ന കാല്‍പന്തുകളിയുടെ മഹാമേളയായ ഫിഫ 2022 നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തെ തുടങ്ങാന്‍ തീരുമാനമായി.
ഇതനുസരിച്ച് ഫിഫ 2022 ഖത്തര്‍ ലോകകപ്പിന് നവംബര്‍ 20 ന് വിസിലുയരും, ഉദ്ഘാടന മല്‍സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടും. അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ നവംബര്‍ 20 ഞായറാഴ്ച വൈകുന്നേരം 7 മണിക്കാണ് ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന പോരാട്ടം.
സെനഗലും നെതര്‍ലന്‍ഡ്സും തമ്മിലുള്ള ഏറ്റുമുട്ടല്‍ നവംബര്‍ 21 തിങ്കളാഴ്ച വൈകുന്നേരം 7 മണി യിലേക്ക് പുനഃക്രമീകരിച്ചതാണ് ഇതിന്റെ ഫലമായ മറ്റൊരു മാറ്റം.