Breaking NewsUncategorized

ജിസിസിയില്‍ യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്കായി പ്രത്യോക റോമിംഗ് പാക്കേജുമായി വോഡഫോണ്‍ ഖത്തര്‍


അമാനുല്ല വടക്കാങ്ങര

ദോഹ. ജിസിസിയില്‍ യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്കായി പ്രത്യോക റോമിംഗ് പാക്കേജുമായി വോഡഫോണ്‍ ഖത്തര്‍ . ‘വോഡഫോണ്‍ ജിസിസി പാസ്പോര്‍ട്ട്’ പ്രീ പെയിഡ്, പോസ്റ്റ് പെയിഡ് ഉപഭോക്താക്കള്‍ക്കെല്ലാം പ്രയോജനപ്പെടുത്താം.

150 റിയാലിന് 5 ജിബി ഡാറ്റയും 100 റോമിംഗ് മിനിറ്റികളുമാണ് വോഡഫോണ്‍ ജിസിസി പാസ്പോര്‍ട്ടിലുളളത്. ആക്ടിവേറ്റ് ചെയ്ത് 7 ദിവസത്തേക്കാണ് ഈ പാക്കേജ് സാധുവാകുക. സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍ എന്നീ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ‘വോഡഫോണ്‍ ജിസിസി പാസ്പോര്‍ട്ട് പ്രവര്‍ത്തിക്കും.
പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മൈ വോഡഫോണ്‍ ആപ്പ്, കോള്‍ സെന്റര്‍ അല്ലെങ്കില്‍ *110*150 ഹാഷ് ഡയല്‍ ചെയ്തുകൊണ്ട് പാക്കേജ് സജീവമാക്കാനോ പുതുക്കാനോ കഴിയും.

വോഡഫോണ്‍ ജിസിസി പാസ്പോര്‍ട്ടിനെക്കുറിച്ച് കൂടുതലറിയാന്‍, https://www.vodafone.qa/en/services/roaming സന്ദര്‍ശിക്കുക.

Related Articles

Back to top button
error: Content is protected !!